KeralaNews

എക്‌സാലോജിക് – സി.എം.ആർ.എൽ ഇടപാടിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ; സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷിക്കും

തിരുവനന്തപുരം: എക്സാലോജിക് – സി.എം.ആർ.എൽ ഇടപാടിൽ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. എക്സാലോജിക്ക് – സി.എം.ആർ.എൽ ഇടപാട് അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്(എസ്.എഫ്.ഐ.ഒ) കൈമാറി.

അന്വേഷണം കോർപറേറ്റ് ലോ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തിന് നൽകി. കോർപ്പറേറ്റ് തട്ടിപ്പ് അന്വേഷണ ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് .കോര്‍പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണമാണിത്. നിലവിലെ ആര്‍.ഒ.സി ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്.

നേരത്തെ എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി പ്രകടമാക്കുകയും ചെയ്തു. ഫെബ്രുവരി 12നാണ് കേസ് വീണ്ടും പരിഗണിക്കുക.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍. കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സീരിയസ് ഫ്രോണ്ട് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതി നടപടി.

കെ.എസ്.ഐ.ഡി.സി സി.എം.ആര്‍.എല്‍ എക്‌സാലോജിക്ക് ഇടപാടിനെക്കുറിച്ച് കേന്ദ്രകമ്പനികാര്യമന്ത്രാലയം അന്വേഷണം നടത്തിവരുന്നതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button