News
എറണാകുളത്ത് മദ്യപാനത്തിനിടെ തർക്കം; യുവാവിനെ ഫ്രൈയിംഗ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊന്നു, സുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം: എറണാകുളം പച്ചാളത്ത് യുവാവിനെ ഫ്രൈയിംങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പച്ചാലം സ്വദേശി 40 വയസുള്ള ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് സിനോഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിനോഷിന്റെ വീട്ടിൽ ഇന്നലെ രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തുടർന്ന് തർക്കമുണ്ടായപ്പോൾ ഫ്രൈയിങ് പാൻ എടുത്ത് തലയ്ക്കടിക്കുകയായിരുന്നു. മൂന്നാമതൊരാൾ കൂടി കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെക്കുറിച്ച് അന്വേഷണം നടത്തുകയാണ്. സിനോഷ് പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.




