News

ജീവനക്കാരുടെ പ്രതിഷേധം ഫലം കണ്ടു; കെഎസ്ആർടിസിയിലെ അവധി നിയന്ത്രണ ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: തിരുവോണം ഉൾപ്പെടെയുള്ളവ നിയന്ത്രിത അവധിയാക്കിയ ഉത്തരവ് കെ.എസ്.ആർ.ടി.സി റദ്ദാക്കി. നേരത്തെ ഇറക്കിയ അവധി നിയന്ത്രണ ഉത്തരവ് റദ്ദാക്കിയതായി മാനേജ് ‌മെന്റ് അറിയിച്ചു. ഉത്തരവിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് നടപടി

2027 സെപ്തംബർ 12നുള്ള തിരുവോണ ദിവസം ഉൾപ്പെടെ നിയന്ത്രിത അവധികളുടെ പട്ടികയിലേക്ക് മാറ്റിയായിരുന്നു ഉത്തരവ് വന്നിരുന്നത്. പൊതു അവധികളുടെ കൂട്ടത്തിൽ കർക്കടക വാവ് ഉൾപ്പെടെ ഇടം പിടിച്ചപ്പോഴാണ് തിരുവോണം ഔട്ട് ആയത്. ഇതു സംബന്ധിച്ച് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമായിരുന്നു.

ഞായറാണെങ്കിൽ പോലും കെ.എസ്.ആർ.ടി.സി പൊതു അവധിയായി ഉത്തരവിറക്കുന്നതാണ് പതിവ്. ഇതാദ്യമായി സ്വാതന്ത്ര്യദിനം അവധിയുടെ പട്ടികയിൽ ഇടം നേടിയതുമില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണ് ഇതിനു കാരണമെന്നാണ് മാനേജ്മെന്റ് പറയുന്നത്. ഉത്തരവ് പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ ജീവനക്കാർക്ക് വർഷത്തിൽ ആകെ 20 അവധികൾ മാത്രമാണ് ലഭിക്കുക. ഇതിൽതന്നെ പരമാവധി നാല് നിയന്ത്രിത അവധികൾ മാത്രമേ ജീവനക്കാർക്ക് എടുക്കാൻ സാധിക്കുമായിരുന്നുള്ളൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button