KeralaNews

വീണ ടിയുടെ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി ഇഡി

സിഎംആർഎൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ഡയറിയിൽ കണ്ടെത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ലേക്കർ ഇന്ത്യ, സൊളാസ് കമ്പനികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പരിശോധന തുടരുന്നു. വീണ്ടും ചോദ്യം ചെയ്യാൻ വീണയ്ക്ക് അടുത്ത ആഴ്ച നോട്ടീസ് അയക്കുമെന്നാണ് സൂചന. വീണ ഉപയോഗിച്ച സിം കാർഡ് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

മാസപ്പടിക്കേസിൽ വീണ ടിയെ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ കയ്യെഴുത്ത് രേഖകളിൽ നിന്നാണ് ഇഡിക്ക് പണമിടപാടിൻ്റെ നിർണായക വിവരങ്ങൾ ലഭിച്ചത്. 20 കോടി രൂപയുടെ പണമിടപാട് വിവരങ്ങളാണ് വീണയുടെ കയ്യെഴുത്ത് രേഖകളിൽനിന്ന് ഇഡി കണ്ടെത്തിയത്. ഇതു കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമാക്കുന്നത്. എവിടേയ്ക്കാണ് പണം അയച്ചത്, എങ്ങനെ പണം ലഭിച്ചു തുടങ്ങിയ കാര്യങ്ങളാണ് ഇഡി പരിശോധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button