KeralaNews

നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കണ്ടെടുത്തു. സംഭവം ഇരട്ട കൊലപാതകമാണെന്ന് സംശയമുണ്ട്.

പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെ ഈ മാസം രണ്ട് മുതല്‍ കാണാതായിരുന്നു. ഇരുവരെയും കൊന്നു കുഴിച്ചു മൂടിയതാണോയെന്നാണ് സംശയിക്കുന്നത്. പാന്റിട്ട നിലയില്‍ കാലിന്റെ ഒരു ഭാഗമാണ് കണ്ടെടുത്തിട്ടുള്ളത്.

എന്നാല്‍ ശാസ്ത്രീയപരിശോധന നടത്തിയശേഷമെ ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കാനാകൂ എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത് മേരിക്കുട്ടിയെയും മകനെയും കാണാതായതില്‍ മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് വീട്ടുവളപ്പില്‍ പൊലീസ് പരിശോധന നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button