News

“എനിക്ക് ഭക്ഷണം കഴിക്കണ്ടേ?”; മഴക്കെടുതികൾക്കിടയിലെ പൊന്നാനി വിരുന്ന് വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയും ദുരന്തങ്ങളും കടുക്കുമ്പോൾ പൊന്നാനിയിലെ സത്കാരത്തിൽ പങ്കെടുത്ത സംഭവത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. തനിക്ക് ഭക്ഷണം കഴിക്കേണ്ടേയെന്നും അത് തെറ്റാണോ എന്നും ചോദിച്ചാണ് അദ്ദേഹം ഈ നടപടിയെ ന്യായീകരിച്ചത്. മുഖ്യമന്ത്രിയെ പിന്തുണച്ച് ആരോഗ്യ മന്ത്രിയും രംഗത്തെത്തി. ഉച്ചയ്ക്ക് ആരായാലും ഭക്ഷണം കഴിക്കില്ലേ എന്നാണ് മന്ത്രി ചോദ്യമുയർത്തിയാത്.

അതേസമയം, സംസ്ഥാനത്തെ മഴക്കെടുതിയിൽ സ്ഥിതി​ഗിതികൾ വിലയിരുത്തിയെന്നും, സ്ഥിതി നിയന്ത്രണവിധേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചത് 15 പേരാണെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. വിതരണത്തിനായി ഭക്ഷണ പാക്കറ്റുകൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button