KeralaNews

സിപിഐഎം വിശാല സംസ്ഥാന സമിതി സെപ്റ്റംബറില്‍ നടക്കും

തെറ്റ് തിരുത്താനൊരുങ്ങി സിപിഐഎം സംസ്ഥാന നേതൃത്വം. സിപിഐഎം വിശാല സംസ്ഥാന സമിതി സെപ്റ്റംബറില്‍ നടക്കും. സെപ്റ്റംബര്‍ 11,12,13 തീയതികളിലാണ് യോഗം ചേരുക. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് വേദിയാകും. യോഗത്തില്‍ ഏരിയ സെക്രട്ടറിമാരെ പങ്കെടുപ്പിക്കണോ എന്നത് സംസ്ഥാന സമിതി തീരുമാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് സ്വീകരിക്കേണ്ട തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് വിശാല സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാന്‍ ധാരണയായത്.

തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയ കഴിഞ്ഞ സംസ്ഥാന സമിതിയില്‍ തന്നെ വിശാല സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനുള്ള തീരുമാനം എടുത്തിരുന്നു. അത് ഓഗസ്റ്റ് രണ്ടാം വാരം നടത്താനായിരുന്നു അന്നത്തെ ധാരണ. ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളും മറ്റ് തിരക്കുകളും പരിഗണിച്ചുകൊണ്ടാണ് വിശാല സംസ്ഥാന സമിതി സെപ്റ്റംബറില്‍ ചേരാന്‍ ധാരണയായിരിക്കുന്നത്.

നിലവിലുള്ള സംസ്ഥാന സമിതി അംഗങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും മറ്റുമാണ് ഈ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുക. ഏരിയ സെക്രട്ടറിമാരെക്കൂടി പങ്കെടുപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതില്‍ നാളെ മുതല്‍ ആരംഭിക്കുന്ന സംസ്ഥാന സമിതിയായിരിക്കും തീരുമാനമെടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button