MusicNews

തെരഞ്ഞെടുപ്പ് തോല്‍വി: തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ

തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തിരുത്തലിന് ജനങ്ങളെ കേള്‍ക്കാന്‍ സിപിഐ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എല്‍ഡിഎഫിന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പാര്‍ട്ടിക്ക് നേരിട്ട് കത്തെഴുതാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

തെരഞ്ഞെടുപ്പിലെ ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നു. അതിന്റെ പാഠങ്ങള്‍ പഠിച്ച് തെററുതിരുത്തി LDF വര്‍ദ്ധിച്ച കരുത്തോടെ തിരിച്ചു വരും. ഈ അപ്രതീക്ഷിത തോല്‍വിയുടെ കാരണങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ പാര്‍ട്ടിക്ക് കടമയുണ്ട്. പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും ബിനോയ് വിശ്വം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ ജനവിധി വിനയപൂര്‍വം അംഗീകരിക്കുന്നു . അതിന്റെ പാഠങ്ങള്‍ പഠിച്ച് തെററുതിരുത്തി LDF വര്‍ദ്ധിച്ച കരുത്തോടെ തിരിച്ചു വരും. ഈ അപ്രതീക്ഷിത തോല്‍വിയുടെ കാരണങ്ങള്‍ ആഴത്തില്‍ പഠിക്കാന്‍ പാര്‍ട്ടിക്ക് കടമയുണ്ട് . അതിന്റെ ഭാഗമായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും LDF ന്റെയും പരാജയകാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളത് അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത് പഠനത്തിന്റെയും, തിരുത്തലിന്റെയും ഭാഗമാണെന്നു പാര്‍ട്ടി കരുതുന്നു. ഈ ദൗത്യനിര്‍വഹണത്തില്‍ ഞങ്ങളോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് നേരിട്ട് ഞങ്ങള്‍ക്കെഴുതാം. സെക്രട്ടറി, സി പി ഐ സംസ്ഥാന കൗണ്‍സില്‍, എം എന്‍ സ്മാരകം, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ ആകണം കത്തുകള്‍ അയക്കേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button