KeralaNews

നിയമസഭാ തിരഞ്ഞെടുപ്പ് ; സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു

നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കയ്പ്പമംഗലം എംഎല്‍എ ഇ ടി ടൈസനാണ് മത്സരിക്കുക. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ടൈസണ് ഇളവ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷ നേതാവിനെതിരെ മത്സരിപ്പിക്കുക.

ഹരിപ്പാട് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ടി ടി ജിസ്‌മോനാണ് മത്സരിക്കുക. നാട്ടികയില്‍ സിറ്റിങ് എംഎല്‍എ സി സി മുകുന്ദന് സീറ്റില്ല. പകരം ഗീതാ ഗോപി മത്സരിക്കും. കൊടുങ്ങല്ലൂരില്‍ വിആര്‍ സുനില്‍ കുമാര്‍ മത്സരിക്കും. തൃശൂരിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചര്‍ച്ച പിന്നീട നടക്കുമെന്നാണ് വിവരം. ആലങ്കോട് ലീലാകൃഷ്ണന്റെ പേരും തൃശൂരില്‍ പരിഗണനയിലുണ്ട്.

പുനലൂരില്‍ അജയപ്രസാദാണ് മത്സരിക്കുക. ചാത്തന്നൂരില്‍ ആര്‍ രാജേന്ദ്രനും പോരാട്ടത്തിനിറങ്ങും. മൂവാറ്റുപുഴയില്‍ എന്‍ അരുണാകും സ്ഥാനാര്‍ഥിയാകുക. നേതൃയോഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചകളും തര്‍ക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഐ നേതൃയോഗങ്ങളിലുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. വിവാദങ്ങളെ തുടര്‍ന്നാണ് മത്സരരംഗത്തുനിന്ന് നാട്ടികയിയെ സിറ്റിങ് എംഎല്‍എ സി സി മുകുന്ദനെ ഒഴിവാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button