തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിച്ചത് 3.72 ലക്ഷത്തിന് . 2023 ജനവരി 16 നായിരുന്നു ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിക്കാൻ ടെണ്ടർ വിളിച്ചത്.
42.50 ലക്ഷത്തിന് ക്ലിഫ് ഹൗസിൽ കാലി തൊഴുത്ത് നിർമ്മിക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പ് 42.50 ലക്ഷത്തിന് കാലി തൊഴുത്ത് നിർമ്മിക്കാൻ ഉത്തരവും ഇറക്കി.
സർക്കാർ ഉത്തരവ് ഇറക്കിയിട്ടും ക്ലിഫ് ഹൗസിൽ കാലിതൊഴുത്ത് നിർമ്മിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കാലി തൊഴുത്ത് നിർമ്മാണം 2 ടെണ്ടറിലൂടെയാണ് നടന്നത് എന്നതിന്റെ വിശദാംശങ്ങൾ മലയാളം മീഡിയക്ക് ലഭിച്ചു. 2021 ഡിസംബർ 3 നായിരുന്നു ആദ്യ ടെണ്ടർ.
കാലിതൊഴുത്തും ബി.ജെ.പി ക്കാർ ക്ലിഫ് ഹൗസ് മതിൽ ചാടി കടന്നതിന്റെ ഫലമായി ഉണ്ടായ ചെറിയ പുനരുദ്ധാരണവും ഉൾപ്പെടെ 21.33 ലക്ഷത്തിനാണ് ആദ്യ ടെണ്ടർ ക്ഷണിച്ചത്. 34.64 ലക്ഷത്തിനായിരുന്നു കാലി തൊഴുത്ത് നിർമ്മാണത്തിന്റെ അടുത്ത ടെണ്ടർ. 2022 ആഗസ്ത് 18 നാണ് ടെണ്ടർ ക്ഷണിച്ചത്.

2021ല്‍ മാത്രം ക്ലിഫ് ഹൗസില്‍ വിവിധ നിര്‍മാണ പ്രവൃത്തികള്‍ ടെണ്ടര്‍ മുഖേന നടത്തിയത് മാത്രം 2.19 കോടി രൂപക്കാണ്. 2021 ല്‍ ക്ലിഫ് ഹൗസില്‍ ടെണ്ടര്‍ മുഖേന നടത്തിയ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ മലയാളം മീഡിയക്ക് ലഭിച്ചു.

ടോയ് ലെറ്റിന് 3.79 ലക്ഷം, സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 39.54 ലക്ഷം, ടാറിംഗ് 1.55 ലക്ഷം, സിസിടിവി 15.89 ലക്ഷം, മണ്‍സൂണിന് മുന്‍പു നടത്തിയ പ്രവൃത്തിക്ക് 1.69 ലക്ഷം, ഡീസല്‍ ജനറേറ്റര്‍ 6 ലക്ഷം, 72.46 ലക്ഷത്തിന് ബാരക്ക്, മരത്തിന്റെ ചില്ല മുറിച്ചത് 1.77 ലക്ഷം, ഗാര്‍ഡ് റൂമില്‍ കബോര്‍ഡിന് 1.39 ലക്ഷം, ഇന്റീരിയര്‍ വര്‍ക്ക് 3.50 ലക്ഷം, നടപ്പാത 13.62 ലക്ഷം, കാലി തൊഴുത്ത് 42.50 ലക്ഷം, കര്ട്ടന് 7 ലക്ഷം, പെയിന്റിംഗ് 10.70 ലക്ഷം എന്നിങ്ങനെയാണ് ക്ലിഫ് ഹൗസില്‍ 2021 ല്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.

55 ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകക്കാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിൽ 2021 ൽ നിർമാണ പ്രവർത്തങ്ങൾ നടത്തിയത്.
- പ്ലസ് വൺ പ്രവേശനം; 9 ജില്ലകളിൽ സീറ്റ് കൂട്ടി, അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി
- തമിഴ്നാട്ടിൽ ഇനി ദിവസേന 5 ഷോകൾ; തിയറ്ററുകൾക്ക് വൻ ഇളവുകളുമായി വിജയ് സർക്കാർ! സിനിമാ സംഘടനകളുടെ ആവശ്യം അംഗീകരിച്ചു; ഫാൻസ് ഷോ നിരോധനം തുടരും
- എസ്പിസി കേഡറ്റുകള്‍ ‘ഓപ്പറേഷന് തൂഫാനി’ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
- മുനമ്പത്ത് ഇൻസ്റ്റന്റ് പരിഹാരമില്ല, രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി. രാജീവ്
- ഇറാൻ ചർച്ചകളിൽ ട്രംപിന് കനത്ത തിരിച്ചടി; ആണവ-മിസൈൽ വാദങ്ങൾ കൈവിട്ട് അമേരിക്ക; ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം









