Business

തുടർച്ചയായി വിലയിടിവ്; സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. ഇന്ന് ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയിലെത്തി. പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. ഒരാഴ്ചയ്ക്കിടെ പവന് 6080 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 760 രൂപയും കുറഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണത്തിന് വില കുറഞ്ഞത്.

തുടർച്ചയായ മുന്നേറ്റത്തിന് ശേഷം സ്വർണ വില കഴിഞ്ഞ വാരം കനത്ത തകർച്ച നേരിട്ടു. ഒരവസരത്തിൽ ഔൺസിന് 4,687 ഡോളർ വരെ ഉയർന്ന സ്വർണ വില വാരാന്ത്യത്തിൽ 4,445 ഡോളറിലേക്ക് മൂക്കുകുത്തി. കഴിഞ്ഞ വാരം വിലയിൽ അഞ്ച് ശതമാനം ഇടിവാണുണ്ടായത്. അമേരിക്കൻ ഫെഡറൽ റിസർവ് സെപ്തംബറിൽ പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന വാർത്തകളാണ് വിലയിൽ ഇടിവുണ്ടാക്കിയത്.

ഫെഡ് ചെയർമാൻ കെവിൻ വാർഷ് നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകുമെന്ന് പ്രഖ്യാപിച്ചതോടെ ഡോളറും അമേരിക്കൻ ബോണ്ടുകളുടെ വരുമാനവും ശക്തിയാർജിച്ചു. ഇതോടെ പലിശ വരുമാനം നൽകാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പണം പിൻവലിച്ചു. എന്നാൽ സ്വർണത്തിന്റെ ദീർഘകാല മുന്നേറ്റ സാദ്ധ്യതകൾ ശക്തമാണെന്ന് ധനകാര്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ തൊഴിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ അടുത്ത വാരം സ്വർണം തിരിച്ചുകയറാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

വെള്ളി വിലസം സ്ഥാനത്ത് ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 260 രൂപയാണ് ഇന്നത്തെ വിപണി വില. 10 ഗ്രാമിന് 2,600 രൂപയും 100 ഗ്രാമിന് 26,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,60,000 രൂപ നൽകണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button