
നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്ന് വടകര എംപിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പില്‍. വെറുതെ ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നു. ഫോട്ടോ വെച്ച് കാര്‍ഡ് ഇറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ എംപിമാരും കേരളത്തില്‍ മത്സരിക്കാന്‍ ഇരിക്കുകയല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കേരളത്തിലെ ചില യുഡിഎഫ് എംപിമാര്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് കോന്നിയിലും ആലപ്പുഴ എംപിയായ കെ സി വേണുഗോപാല്‍ ആലപ്പുഴയിലും വടകര എംപി ഷാഫി പറമ്പില്‍ പാലക്കാടും കെ സുധാകരന്‍ എംപി കണ്ണൂരിലും മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാഫി.
പൊലീസ് ഇടപെട്ടു, മൊണാലിസയ്ക്ക് മാംഗല്യം; ചടങ്ങ് വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ച് എംപിയായത്. മട്ടന്നൂര്‍ എംഎല്‍എയായിരുന്ന കെ കെ ശൈലജയെ 1,14,506 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.




