News

തലസ്ഥാനത്തെ സംഘർഷം; യൂത്ത് കോൺഗ്രസ്,​ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്,​ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. യൂത്ത് കോൺഗ്രസ് അതിക്രമത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് ഇന്ന് എസ്എഫ് സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. ​

മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​രാ​ജി​വയ്ക്ക​ണ​മെ​ന്നാ​വ​ശ്യപ്പെട്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​ള​യം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഹോ​സ്റ്റ​ലി​ന് ​സ​മീ​പ​ത്തു​നി​ന് ആ​രം​ഭി​ച്ച​ ​ഏ​ജീ​സ് ​ഓ​ഫീ​സ് ​മാ​ർ​ച്ചി​ന്റെ​ ​തു​ട​ക്ക​ത്തി​ലു​ണ്ടാ​യ​ ​നേ​രി​യ​ ​സം​ഘ​ർ​ഷ​മാ​ണ് ​പി​ന്നീ​ട് ​രൂ​ക്ഷ​മാ​യ​ത്. രാ​ത്രി​ എട്ടുമണിയോ​ടെ​യാ​ണ് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​പാ​ള​യ​ത്ത് ​എ​ത്തി​യ​ത്.​ ​പ​ന്തം​ ​കൊ​ളു​ത്തി​ ​പ്ര​ക​ട​ന​ത്തി​നു​ ​അ​വ​ർ​ ​ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​ൽ​ ​നി​ന്ന് ​ക​ല്ലേ​റ് ​ഉ​ണ്ടാ​യി.​ ​​ ​

യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​തി​രി​ച്ചും​ ​ക​ല്ലേ​റ് ​ന​ട​ത്തി.​ ​ഇ​തി​നി​ട​യി​ൽ​ ​ചി​ല​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ക​ത്തി​ച്ച​ ​പ​ന്തം​ ​ഹോ​സ്റ്റ​ൽ​ ​പ​രി​സ​ര​ത്തേ​ക്ക് ​വ​ലി​ച്ചെ​റി​ഞ്ഞു.​ ​നേ​താ​ക്ക​ൾ​ ​ഇ​ട​പെ​ട്ട് രംഗം ​ശാ​ന്ത​മാ​ക്കി​യ​തി​നു​ ​പി​ന്നാ​ലെ​ ​യൂത്ത് കോൺ​ഗ്രസ് പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ക​ട​ന​മാ​യി​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​ന്നി​ലേ​ക്ക് ​പോ​യി.​ ​തി​രി​കെ​ ​എ​ത്തി​യ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മെ​ൻ​സ് ​ഹോ​സ്റ്റലി​ലേ​ക്ക് ​പ്ര​ക​ട​നം നടത്തി​​യ​തോ​ടെ​ ​വീ​ണ്ടും​ ​സം​ഘ​ർ​ഷ​മാ​യി.​ ​ഹോ​സ്റ്റ​ലി​ന് ​അ​ക​ത്തേ​ക്ക് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രും​ ​തി​രി​കെ​ ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​രും​ ​ക​ല്ലേ​റ് ​ന​ട​ത്തി.​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​ന് ​മൂ​ന്നി​ൽ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​പൊ​ലീ​സി​നെ​ ​മ​റി​ക​ട​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​ക​ത്ത് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​

ഇ​ത് ​ത​ട​യാ​ൻ​ ​സാ​ധി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​പൊ​ലീ​സ് ​ക​ണ്ണീ​ർ​വാ​ത​കം​ ​പ്ര​യോ​ഗി​ച്ചു.​ ​ഒ​ട്ടേ​റെ​ ​ത​വ​ണ​ ​ക​ണ്ണീ​ർ​വാ​ത​കം​ ​പ്ര​യോ​ഗി​ച്ചി​ട്ടും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പി​രി​ഞ്ഞു​ ​പോ​യി​ല്ല.​ ​ഇ​തി​നി​ട​യി​ൽ​ ​മെ​ൻ​സ് ​ഹോ​സ്റ്റ​ലി​ലേ​ക്ക് ​പൊ​ലീ​സ് ​ക​ട​ക്കാ​ൻ​ ​ശ്ര​മി​ച്ച​തോ​ടെ​ ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്.​സ​ഞ്ജീ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചു.​ ​ പി​ന്നാ​ലെ​ ​പൊ​ലീ​സ് ​ലാ​ത്തി​ ​ചാ​ർ​ജ്ജ് ​ന​ട​ത്തി.​ ​ഇ​തി​ൽ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​രി​ക്കേ​റ്റു.​ ​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button