News

മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ വിരുന്ന്; വി.ഡി. സതീശനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം

‘റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്’- എന്നാണ് എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോൾ അവർക്ക് മുകളിലേക്ക് ഡാം തുറന്നുവിട്ട ഒരാൾ ഉണ്ടായിരുന്നു’,​ ‘ ഒരു മഴ പെയ്താൽ ഒരാഴ്ച പട്ടിണി കിടക്കുന്ന ക്യാപ്റ്റനെ മിസ്സ്‌ ചെയ്യുന്നു’

– ഇങ്ങനെ പോകുന്നു കമന്റുകൾ.മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിപക്ഷം ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയത്. ഫൈസൽ ബഫാഖിയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് താഴെയായിരുന്നു കടുത്ത വിമർശനങ്ങൾ.

അതേസമയം, സ്വകാര്യ ആവശ്യത്തിനായി മുഖ്യമന്ത്രി ഹെലികോപ്ടർ യാത്ര നടത്തിയതോടെ വി ടി ബൽറാം എംഎൽഎയുടെ 2019ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്ടർ വി ഡി സതീശൻ ഉപയോഗിച്ചുവെന്ന ആക്ഷേപത്തിന് പിന്നാലെയാണ് വിടി ബൽറാമിന്റെ പോസ്റ്റും ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.’ഇദ്ദേഹം വിജയനാണോ, അതോ ജയനാണോ, ഒരു ഹെലികോപ്ടർ കിട്ടിയിരുന്നെങ്കിൽ ഏഴെട്ടുപേരെ വെടിവച്ച് കൊല്ലാമായിരുന്നു’ എന്നായിരുന്നു വിടി ബൽറാം അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

വലിയ രീതിയിൽ ഇത് ട്രോളുകൾക്ക് കാരണമായതോടെ തന്നെ ട്രോളല്ലേ എന്നാവശ്യവുമായി ബൽറാം തന്നെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.’സർക്കാർ വാടകക്കെടുത്ത ഹെലികോപ്റ്റർ ഏതെങ്കിലും തരത്തിൽ ദുരുപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ അതിന്റെ പേരിൽ എന്നെ സോഷ്യൽ മീഡിയയിൽ ട്രോളുകയല്ല വേണ്ടത്, നാട്ടിലെ ഔദ്യോഗിക പ്രതിപക്ഷം ഉത്തരവാദബോധത്തോടെ അതിനെതിരെ വിമർശനമുന്നയിക്കുക, സർക്കാരിനെ അക്കൗണ്ടബിൾ ആക്കുക എന്നതാണ്.

കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെ അനുവദിച്ച് കാബിനറ്റ് റാങ്കിൽ പ്രതിപക്ഷ നേതാവിനെ വച്ചിരിക്കുന്നത് ഇതിനൊക്കെ വേണ്ടിയാണ്. ഹെലികോപ്റ്റർ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ വിമർശനമുന്നയിക്കാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കടന്നുവരട്ടെ. സർക്കാർ അതിന് മറുപടി നൽകട്ടെ’- വിടി ബൽറാം കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button