KeralaNews

ഗവർണർ- സർക്കാർ പോര്; ക്ഷണിച്ചിട്ടും വിരുന്നിനു പോകാതെ മുഖ്യമന്ത്രിയും മന്ത്രിമാരും

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാജ്ഭവനിൽ ഒരുക്കിയ ‘അറ്റ്ഹോം’ വിരുന്നു സത്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് വൈകീട്ട് നടന്ന പരിപാടിയിൽ ആരും പക്ഷേ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പരിപാടിയിൽ പങ്കെടുത്തു.

​ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി തുടരുന്നുവെന്നു വ്യക്തമാക്കുന്നതാണ് വിരുന്ന് ബഹിഷ്കരണം. വിഭജന ഭീതി ദിനം ആചരിക്കാനുള്ള ​സർക്കുലറിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും ​ഗവർണർക്കെതിരെ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

താത്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ രാജ്ഭവനിലെ വിരുന്ന് സത്കാരത്തിനായി സർക്കാർ 15 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിരുന്നു. പൗര പ്രമുഖർക്കാണ് ​ഗവർണർ വിരുന്നൊരുക്കിയത്. ചെലവു ചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവു വരുത്തി ഹോസ്പിറ്റാലിറ്റി ചെലവായി വകയിരുത്തിയാണ് ധന വകുപ്പ് തുക അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button