News

ചേരാനല്ലൂർ വാഹനാപകടക്കേസ്! അഡീഷണൽ ജഡ്ജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അഡീഷണൽ സെഷൻസ് ജഡ്ജി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കൊച്ചി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചോദ്യം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. കേസിലെ പ്രതിയായ 17-കാരന്റെ പിതാവുകൂടിയായ ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി, ഇയാളുടെ അറസ്റ്റ് തടയുകയും അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്ന് കർശന നിർദ്ദേശം നൽകുകയും ചെയ്തു.

ഇന്ന് (ഒക്ടോബർ 29) ഉച്ചയ്ക്ക് 1 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ജഡ്ജിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഹർജിക്കാരൻ അന്വേഷണ സംഘത്തോട് സഹകരിക്കുകയും ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകുകയും ചെയ്തിട്ടുള്ള സാഹചര്യത്തിൽ പിന്നെ എന്തിനാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നതെന്ന് ഹൈക്കോടതി അന്വേഷണ സംഘത്തോട് നേരിട്ട് ആരാഞ്ഞു.

ഹർജിക്കാരൻ ഒരു ജുഡീഷ്യൽ ഓഫീസറാണെന്ന വസ്തുത ചൂണ്ടിക്കാണിച്ച കോടതി, കേസുകളിൽ വിധികൽപ്പിക്കുമ്പോൾ വെറും പൊതുബോധത്തിന് കീഴടങ്ങാൻ കഴിയില്ലെന്നും കൃത്യമായ നിയമവശങ്ങൾ നോക്കണമെന്നും വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ വിശദമായ വാദം പിന്നീട് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button