കടമെടുപ്പ് പരിധി ; കേന്ദ്രം സമര്‍പ്പിച്ച കണക്ക് കണ്ട് കേരളം ‍ഞെട്ടി

0

ഡൽഹി : കടമെടുപ്പ് പരിധിയെ സമ്പന്തിച്ച് നടക്കുന്ന കേന്ദ്ര – സംസ്ഥാന വിയോചിപ്പുകൾക്ക് ആക്കം കൂടുന്നു. വീണ്ടും കേന്ദ്രത്തിനെതിരെ കേരള സർക്കാർ രം​ഗത്ത് . കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിരത്തിയ കണക്കുകളെല്ലാം തെറ്റാണെന്നാണ് ഇപ്പോൾ കേരളം അവകാശപ്പെടുന്നത്.

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് സുപ്രീം കോടതി പരി​ഗണിക്കവെയാണ് കേന്ദ്രത്തിനെതിരെ വീണ്ടും കേരളം നിലപാടറിയിച്ചിരിക്കുകയാണ്. കേന്ദ്രം സമര്‍പ്പിച്ച കണക്ക് കണ്ട് ‍ഞെട്ടിയെന്നും തെറ്റായ കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കരുതിയില്ലെന്നും കേരളത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വ്യക്തമാക്കി.

കേരളത്തിന്‍റെ വളര്‍ച്ചനിരക്ക് കേന്ദ്രം നെഗറ്റീവ് എന്ന് തെറ്റായി കാണിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത കടം ഇപ്പോഴത്തെ കണക്കില്‍പ്പെടുത്താനാവില്ലെന്നും കേരളം വാദിച്ചു. അതേസമയം കേരളത്തിന്‍റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ തിരിച്ചടിച്ചു. ഇതോടെ കപില്‍ സിബലും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായി സുപ്രീംകോടതിയില്‍ തര്‍ക്കമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here