NationalNews

കാബിനറ്റ് യോ​ഗത്തിൽ ഉപദേശകനും സുഹൃത്തും പങ്കെടുത്തു ; വിജയ്‍ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി ബിജെപി

വിജയ്ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി ബിജെപി. കാബിനറ്റ് യോ​ഗത്തിൽ മന്ത്രിമാരല്ലാത്തവരും പങ്കെടുത്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിജയ്‍യുടെ ഉപദേശകൻ ജോൺ ആരോ​ഗ്യസാമിയും സു​ഹൃത്ത് വിഷ്ണു റെഡ്ഡിയും പങ്കെടുത്തു. ​ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൈനാർ നാ​ഗേന്ദ്രനാണ് പരാതി നൽകിയത്.

വിജയ് സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് വിമർശിച്ച ബിജെപി മുഖ്യമന്ത്രിയെ ഗവർണർ ഉപദേശിക്കണം എന്നും ആവശ്യമുന്നയിച്ചു. ബിജെപിയുടെ നിവേദനം ലോക്ഭവൻ പുറത്തുവിട്ടു.

ജോണിനും വിഷ്ണുവിനും മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്ന് പ്രത്യേക ചേമ്പർ അനുവദിച്ചിട്ടുണ്ട്. ഇരുവരെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകർ എന്ന പദവിയിൽ നിയമിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഉത്തരവ് സർക്കാർ പരസ്യമാക്കിയിട്ടില്ല. അതേ സമയം, ഗവർണറെ കാണാനുള്ള തയ്യാറെടുപ്പിലാണ് ഡിഎംകെയും. വിജയ് കുതിരക്കച്ചവടം നടത്തുന്നതായി പരാതി നൽകുമെന്ന് ഡിഎംകെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button