News
നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന ( 42 ) നിര്യാതയായി. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചാണ് മരണം. ഖബറടക്കം വെളളിയാഴ്ച നടക്കും.
പരേതരായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകളാണ്. ഭര്‍ത്താവ്: എ.കെ. നിഷാദ് (മസ്കറ്റ്). മക്കള്‍: ഫാത്തിമ നൗറിന് (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂര്‍), സാറ. എ.എന്‍. ഷാഹിര്‍ ആണ് മറ്റൊരു സഹോദരന്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍



