News

പനി ബാധിച്ച് വീണ്ടും മരണം; സംശയം, പരിശോധന ഫലം കാത്ത് ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പനി ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മാവൂരിലാണ് സംഭവം. മാവൂർ പാറമ്മൽ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് മരണം സ്ഥിരീകരിച്ചത്.

പനി ശക്തമായതിനെ തുടർന്ന് ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് വയറിളക്കവും പനിയും കൂടിയതോടെ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രോഗലക്ഷണങ്ങൾ ഷിഗെല്ല അണുബാധയുമായി സാമ്യമുള്ളതായതിനാൽ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. പ്രദേശത്ത് രോഗവ്യാപന സാധ്യതയുണ്ടോ എന്നതും പരിശോധിച്ചുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button