News

ധനബില്ലിൽ എ.കെ. ബാലന്റെ വിമർശനം; യുഡിഎഫിനെതിരെ കടുത്ത ആരോപണം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് ധനബില്ലിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി എ കെ ബാലൻ രംഗത്ത്. നിലവിലെ യുഡിഎഫ് സർക്കാരിന് യാതൊരുവിധ കൂട്ടുത്തരവാദിത്തവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ധനബില്ല് നിയമസഭയിൽ അവതരിപ്പിക്കുന്നത് സ്പീക്കർ തടയണമെന്നാണ് എ കെ ബാലന്റെ ആവശ്യം.

നയപ്രഖ്യാപനത്തിൽ ഇല്ലാത്ത കാര്യമാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്നും, ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം മാത്രമേ ധനബില്ല് അവതരിപ്പിക്കാൻ പാടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ബജറ്റിലൂടെ ഈ ഇളവ് പ്രഖ്യാപിച്ചത് ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഒഴിവാക്കിക്കൊണ്ട് മാത്രമേ ധനബില്ല് അവതരിപ്പിക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button