News

ദുബായിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: മലയാളിയ്ക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോളാണ്(27) മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെ ദുബായിലെ ഷെയ്ഖ് സായിദ് റോഡിലുള്ള കാർ ഷോറൂമിലായിരുന്നു സംഭവം.

അപകടവിവരം അറിഞ്ഞയുടൻ ദുബായ് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുമാസം മുൻപാണ് ഷിജിൻ ദുബായിലെത്തിയതെന്നാണ് വിവരം.അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. രാത്രിയോടെ രക്ഷാപ്രവർത്തനം പൂർണമായും അവസാനിച്ചെന്നും സ്ഥിതിഗതികൾ നിയന്ത്രവിധേയമായെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button