News

സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസം; ഇടമലക്കുടിക്ക് 60 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിക്ക് 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ജീവനക്കാരുടെ ശമ്പളം, ജനപ്രതിനിധികളുടെ ഓണറേറിയം, ദൈനംദിന ഭരണച്ചെലവുകൾ എന്നിവയ്ക്കായി ഈ തുക ഉപയോഗിക്കാം. പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വിദൂരതയും ജീവനക്കാർ നേരിടുന്ന പ്രയാസങ്ങളും പരിഗണിച്ചാണ് സഹായം അനുവദിച്ചത്.

പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുകൊണ്ടുപോകാനും അവശ്യസേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കാനും ഈ ധനസഹായം സഹായകമാകും. വിദൂര ഗോത്രമേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button