News

ശബരിമല തീർത്ഥാടകരുടെ പരാതികൾ വ്യാപകം; കൂടുതൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് മന്ത്രി കെ. മുരളീധരൻ

പത്തനംതിട്ട: ശബരിമല ദർശനത്തിന് കൂടുതൽ സ്‌പോട്ട് ബുക്കിംഗ് വേണമെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നീ സ്ഥലങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് ഏർപ്പെടുത്തണം. ഇതിനായി ആഭ്യന്തര വകുപ്പുമായി ആലോചിച്ച് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി.

വെർച്വൽ ക്യൂവിന്റെ പരിധി കഴിഞ്ഞു എന്ന കാരണത്താൽ ഭക്തർക്ക് അയ്യപ്പ ദർശനം നിഷേധിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. വെർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല എന്ന പരാതി തീർത്ഥാടകർക്കിടയിൽ വ്യാപകമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഇന്ന് ഉച്ചയ്ക്ക് ഒരുമണി വരെ 39,114 തീർത്ഥാടകരാണ് ശബരിമല കയറിയത്. സന്നിധാനത്ത് ഭക്തജനത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര അറിയിച്ചു.

പമ്പാനദിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായി പിഴ ചുമത്താൻ ഹൈക്കോടതിയുടെ അനുമതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഴ ഈടാക്കുന്നതിനായി പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്‌പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ പത്ത് ദിവസമായി മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ദേവസ്വം ബോർഡ് ജീവനക്കാരെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്ന വിശുദ്ധി സേനയെയും എഡിഎം അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button