News

യാത്രക്കാരെ ഞെട്ടിച്ച് കെഎസ്ആർടിസി ബസിൽ പരസ്യ മദ്യപാനം; അഞ്ചംഗ സംഘത്തിന്റെ അതിക്രമം

തിരുവനന്തപുരം: കെഎസ്‌ആർ‌ടിസി ബസ് യാത്രക്കിടെ മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് ഒരുസംഘത്തിന്റെ പരസ്യ മദ്യപാനം. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽവച്ചാണ് സംഭവം. അഞ്ചംഗ സംഘമാണ് മറ്റ് യാത്രക്കാരെ ഗൗനിക്കാതെ മദ്യപാനം നടത്തിയത്.

പിൻസീറ്റിലാണ് ഈ സംഘം യാത്രചെയ്‌തിരുന്നത്. ബസ് തിരുവല്ല പിന്നിട്ട സമയത്താണ് സംഭവമുണ്ടായതെന്നാണ് സൂചന. ഈ ഭാഗത്തുണ്ടായിരുന്ന കോട്ടയത്ത്‌ നിന്നും കയറിയ ഒരു യാത്രക്കാരൻ മദ്യപാനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ പെട്ടവർ മലയാളികളാണോ എന്നോ ഇവർ എവിടേക്ക് പോകുകയായിരുന്നു എന്നതോ വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പൊലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button