News
കാപ്പാ കേസ് പ്രതികളുമായി നിരന്തര ബന്ധം; തിരുവല്ല സ്റ്റേഷനിലെ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പത്തനംതിട്ട: ഗുരുതരമായ അച്ചടക്ക ലംഘനം കണ്ടെത്തിയതിനെത്തുടർന്ന് സിവിൽ പൊലീസ് ഓഫീസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവല്ല സ്റ്റേഷനിലെ സിപിഒ ആയിരുന്ന നിഷാന്ത് പി ചന്ദ്രനെയാണ് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പിരിച്ചുവിട്ടത്. കാപ്പാ കേസ് പ്രതികളുമായി ഇയാൾ നിരന്തര ബന്ധം പുലർത്തിയിരുന്നതാണ് നടപടിയെടുക്കാനുള്ള കാരണം.
പൊലീസ് സേനയുടെ അന്തസിനും വിശ്വാസ്യതയ്ക്കും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതുമാണ് നടപടിക്ക് കാരണമെന്നാണ് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നത്. ഇയാൾക്കെതിരായ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് സർവീസിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചത്.



