News

‘സ്വാമി ശരണം’ വിളികളുമായി ജി. സുധാകരൻ; കൈകൊട്ടിപ്പാടി, ഏറ്റുപാടി കൂടെയുള്ളവരും!

അമ്പലപ്പുഴ: അയ്യപ്പഭക്തിഗാനം പാടി അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ ‘സ്വാമീശരണം ശരണമെന്റയ്യപ്പാ, സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ…’ എന്ന പ്രസിദ്ധമായ അയ്യപ്പഭക്തിഗാനത്തിന്റെ ആദ്യവരികളാണ് ജി സുധാകരൻ എംഎൽഎ കൈകൊട്ടി പാടിയയത്. അമ്പലപ്പുഴ – പമ്പ കെഎസ്ആർടിസി ബസ് സർവീസ് ഉദ്ഘാടനംചെയ്‌തശേഷം യാത്രചെയ്യുകയായിരുന്നു സുധാകരൻ.

അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമീക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പതാകവീശിയാണ് സർവീസ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം സുധാകരനും മ​റ്റുള്ളവരും കുറച്ചുദൂരം ബസിൽ യാത്രചെയ്തു. ഈ സമയം ഉപദേശകസമിതി ഭാരവാഹികൾ ശരണം വിളിച്ചു. അപ്പോഴാണ് മുൻസീ​റ്റിലിരുന്ന സുധാകരൻ അടുത്തുനിന്ന ഉപദേശകസമിതി പ്രസിഡന്റിനോട് പാട്ടിന്റെ കാര്യം പറഞ്ഞശേഷം കൈകൊട്ടി പാടിയത്. രണ്ടുവരികൾ സുധാകരൻ പാടി. ബാക്കിയുള്ളവർ അതേ​റ്റുപാടുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. സുധാകരനെ എതിർത്തും അനുകൂലിച്ചും നിരവധിപേരാണ് കമന്റിട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button