News
കാരുണ്യ സംഭാവനയ്ക്ക് ഫേസ്‌ബുക്കിലെ ക്യുആർ കോഡ് സ്കാൻ ചെയ്തു; യുവാവിന്റെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുത്തു

കണ്ണൂർ: ഫേസ്‌ബുക്കിൽ കണ്ട ക്യു ആർ കോഡ് വഴി കാരുണ്യപ്രവർത്തനത്തിന് സംഭാവന നൽകിയ യുവാവിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്‌ടമായി. 90,000 രൂപയാണ് കണ്ണൂർ ഉളിയിൽ സ്വദേശിക്ക് നഷ്‌ടമായത്. ക്യു ആർ കോഡ് സ്‌കാൻ ചെയ്‌തതോടെ ഫോണിലെ വിവരങ്ങൾ തട്ടിപ്പുകാർ കൈവശപ്പെടുത്തുകയായിരുന്നു.
രണ്ട് തവണകളായാണ് യുവാവിന്റെ അക്കൗണ്ടിൽനിന്ന് പണം നഷ്‌ടമായത്. ആദ്യത്തെ തവണ 30,000 രൂപയും രണ്ടാമത് 60,000 രൂപയുമാണ് നഷ്‌ടമായത്. ഉടൻതന്നെ ഇയാൾ സൈബർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് സൈബർ പൊലീസിന്റെ ഭാഗത്തുനിന്ന് നടക്കുന്നത്. ഇത്തരത്തിൽ ക്യു ആർ കോഡ് വഴി സംഭാവനകൾ നൽകുന്നതിന് മുൻപായി നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സത്യസന്ധമാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.




