News

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്, നേരിട്ട് ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ബിജെപി കൗൺസിലർ ആർ ശ്രീലേഖയ്‌ക്ക് കോടതി നോട്ടീസ്. മാവേലിക്കര കോടതിയാണ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി ശിവകുമാറിന്റെ പരാതിയിലാണ് നടപടി.

ഒക്‌ടോബർ 14-ാം തീയതി ബിജെപി നടത്തിയ എസ്‌ഐആർ അനുകൂല പരിപാടിയിലായിരുന്നു രാഹുൽഗാന്ധിക്കെതിരായുള്ള ശ്രീലേഖയുടെ പരാമർശം. കൊല്ലം ഈസ്റ്റ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഡൽഹി സമരത്തിൽ ലഹരിമരുന്ന് ഉപയോഗിച്ചുകൊണ്ടുള്ള വെപ്രാളമാണ് രാഹുൽ ഗാന്ധി കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം. ഇതിനുപിന്നാലെ ശ്രീലേഖയക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്

നിരവധി പരാതികൾ അന്നുതന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ചിരുന്നു. പുനലൂർ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് കെപിസിസിയുടെ ജനറൽ സെക്രട്ടറി ക്രിമിനൽ മാനനഷ്‌ടക്കേസിൽ ശ്രീലേഖയ്‌ക്കെതിരെ പരാതി നൽകിയത്. ഡിസംബർ 2-ാം തീയതിയാണ് കേസ് കോടതി പരിഗണിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button