News

‘മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം’; സസ്പെൻഷനിലായ 12 പേർക്ക് കാലടി സർവകലാശാലയുടെ നിർദേശം, വഴങ്ങാതെ എസ്എഫ്ഐ

കൊച്ചി: മാപ്പപേക്ഷ നൽകിയാൽ സസ്‌പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് കാലടി സർവകലാശാല സിൻഡിക്കേറ്റിന്റെ നിർദ്ദേശം തള്ളി എസ്.എഫ്.ഐ. മാപ്പപേക്ഷ നൽകി തിരികെ കയറാനില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു. മാപ്പ് പറയൽ കീഴടങ്ങലാകും. വിദ്യാർത്ഥികൾ നിരാഹാര സമരം ഉടൻ തുടങ്ങുമെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.

കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് അറിയിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി,​ പ്രസിഡന്റ് എന്നിവരുൾപ്പെടെ നാലുപേർക്കെതിരായ നടപടി പിൻവലിക്കില്ല. പരീക്ഷയെഴുതാൻ അനുവദിക്കുന്നത് കോടതി തീരുമാനം അനുസരിച്ച് മതിയെന്നാണ് സിൻഡിക്കേറ്റ് തീരുമാനം. 12 പേരും മാപ്പപേക്ഷ നൽകണം. എങ്കിൽ മാത്രമാകും തിരിച്ചെടുക്കുക,​.

സസ്പെൻഷനിലുള്ള വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാൻ അനുമതി നൽകിയ ഉത്തരവിനെതിരെ വൈസ് ചാൻസലർ സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഹാജർ ഇല്ലെന്നും മതിയായ ഹാജർ ഇല്ലാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്നുമാണ് വി.സിയുടെ നിലപാട്. സമരം ചെയ്തതിന്റെ പേരിൽ 16 വിദ്യാർത്ഥികളാണ് കഴിഞ്ഞ 64 ദിവസമായി സസ്പെൻഷനിൽ തുടരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button