News

ഉത്തരാഖണ്ഡ് ഹെലികോപ്ടർ അപകടം പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് വീണുണ്ടായ അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ആറു പേർ മരിച്ചു. ബദരീനാഥിൽ നിന്ന് ഫാറ്റയിലേക്ക് യാത്രക്കാരുമായി പോയ ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്ടർ ആണ് തകർന്നുവീണത്. ജോഷിമഠ്- ബദരീനാഥ് പാതയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. പൈലറ്റ് ക്യാപ്ടൻ ഹിമാൻഷു,​ യാത്രക്കാരായ പ്രതാപ,​ അരുൺ,​ ശങ്കർ ഗൗഡ,​ സുധീർ കെ.,​ എച്ച്.എസ് നടരാജ് എന്നിവരാണ് മരിച്ചത്.

കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ബദരീനാഥിൽ നിന്ന് ഉച്ചയ്ക്ക് 1.15ന് പറന്നുയർന്ന ഹെലികോപ്ടർ ഹാത്തി പർവത് നേഖലയ്ക്ക് സമീപം വച്ച് ആശയ വിനിമയം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജെ.പി പവർഹൗസിന് സമീപം മാർവാരി പാലത്തിനടുത്തുള്ള മലഞ്ചെരുവിലേക്ക് ഉച്ചയ്ക്ക് 2.20ഓടെ ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു.

ജോഷിമഠ് താഴ്വരയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടമായതെന്ന് ഉത്തരഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിട്ടി അറിയിച്ചു. ട്രാക്കിംഗ് സംവിധാനത്തിലും ഹെലികോപ്ടറിന്റെ സിഗ്നൽ ലഭിക്കാതായതോടെ സ്ഥാനം കണ്ടെത്താനായില്ല . സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു. ഉത്തരാഖണ്ഡിലെ ചാർധം തീർത്ഥാടന പാതയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ബദരീനാഥ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button