News

സി.എം.ആർ.എൽ-എക്സാലോജിക് കേസ്! സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു

സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പിണറായി വിജയൻ നൽകിയ അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞിട്ടുണ്ട്. അപ്പീലിൽ നാല് മണിക്കൂറിലധികം നീണ്ട നിർണായക വാദമുഖങ്ങൾ കേട്ട ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ്.

സിംഗിൾ ബെഞ്ച് വിധിയിൽ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി, വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം ഇരുവരും വിഷയത്തിൽ കൃത്യമായ മറുപടി നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. തുടർനടപടികൾ പാടില്ലെന്ന് നിർദേശിച്ച ഹൈക്കോടതി, നിയമപരമായ വശങ്ങൾ വിശദമായി പരിശോധിച്ച ശേഷം നാലാഴ്ചയ്ക്ക് ശേഷം കേസിൽ വീണ്ടും വിശദവാദം കേൾക്കുമെന്ന് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button