News

“മയക്കുമരുന്ന് കഴിച്ചതുപോലെ താണ്ഡവം”; രാഹുൽ ഗാന്ധിക്കെതിരായ പരാമർശം, ആർ. ശ്രീലേഖയ്‌ക്കെതിരെ ഡിജിപിക്ക് പരാതി!

കൊല്ലം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ആണ് ഡിജിപിക്ക് പരാതി നൽകിയത്. രാഹുലിനെതിരായ പരാമർശം കേവലം രാഷ്ട്രീയ വിമർശനത്തിനപ്പുറം ഗൗരവത്തോടെ കാണേണ്ടതാണെന്ന് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

രാഹുൽ ഗാന്ധിയുടെ സൽപ്പേരിനെയും വിശ്വാസ്യതയെയും മനഃപൂർവം അപകീർത്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്ന് വിഷ്ണു സുനിൽ ആരോപിച്ചു. ബുധനാഴ്ച (ഒക്‌ടോബർ 14) പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിലായിരുന്നു ആർ. ശ്രീലേഖയുടെ വിവാദ പരാമർശം. ഡൽഹിയിൽ നടക്കുന്നത് രാഹുലിന്റെ ‘താണ്ഡവമാണെന്നും’, അമിതമായി മയക്കുമരുന്ന് കഴിച്ച വ്യക്തിയെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസ്താവന. ഹിന്ദു പുരാണപ്രകാരമുള്ള ദിവ്യനൃത്തമായ ‘താണ്ഡവം’ എന്ന പദം മയക്കുമരുന്നുമായി ബന്ധപ്പെടുത്തി ഉപയോഗിച്ചത് ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button