News

മാസപ്പടി കേസ്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ ഹർജിയിൽ ഹൈക്കോടതി വിധി നാളെ

കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസിനും നിർണായകം. ഇരുവരും അടക്കമുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് നാളെ (ഒക്ടോബർ 9) വിധി പറയും. ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയുക.

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന നിലപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ സ്വീകരിച്ചിരുന്നത്. എന്നാൽ പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് സർക്കാർ ഭാഗത്തുനിന്നും ഉണ്ടായത്. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക വിധി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button