News

കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും: എസ്ഐടി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. വീണാ ജോർജിൻ്റെ ഗൺമാൻ്റെ മൊഴിയും എസ്ഐടി എടുക്കും. കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും എസ്ഐടി പരിശോധിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി എസ്ഐടി സംഘം ഇന്നലെ പരിശോധിച്ചിരുന്നു.

ഫെബ്രുവരി 25നുണ്ടായ കെഎസ്‍യു പ്രതിഷേധത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, ഇന്നലെ റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നു. സാക്ഷികളുടെ മൊഴിയും എസ്ഐടി സംഘം രേഖപ്പെടുത്തും. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ.

ഇവർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടോയെന്നും എസ്ഐടി അന്വേഷിക്കും. സ്പീക്കറായിരുന്ന എ എൻ ഷംസീറിനെ കണ്ട ശേഷമാണ് കഴുത്തിന് വേദനയെന്ന് പറഞ്ഞ് വീണാ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കേസിൽ വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി വൈകാതെ എടുക്കും. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button