News

മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസ്: ആന്റോ അഗസ്റ്റിന് വീണ്ടും പൊലീസ് നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹാരോപണം ഉന്നയിച്ച് അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ കളമശ്ശേരി പൊലീസ്. നേരത്തെ ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിരുന്നെങ്കിലും ആന്റോ അഗസ്റ്റിൻ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ് തീരുമാനിച്ചത്.

കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സെപ്റ്റംബർ 28ന് കളമശ്ശേരി പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ ആന്റോ സ്ഥലത്തില്ലെന്നും പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വ്യാജ രേഖകൾ ഉപയോഗിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി രണ്ട് അജ്ഞാതർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കേസിൽ വ്യാജരേഖ, ഗൂഢാലോചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ സംബന്ധിച്ച വകുപ്പുകളാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button