News

ശബരിമലയിലെ ഇ ടെൻഡറില്‍ പങ്കെടുത്ത ആള്‍ക്ക് കുത്തക ലേല ലോബിയുടെ ഭീഷണി

പത്തനംതിട്ട: ശബരിമലയിലെ ഇ ടെൻഡറില്‍ പങ്കെടുത്ത ആള്‍ക്ക് കുത്തക ലേല ലോബിയുടെ ഭീഷണി. ലേലത്തിലൂടെ സ്ഥിരം കടയെടുക്കുന്ന ആളാണെന്നും പിൻമാറണമെന്നും ഇ ടെൻഡറില്‍ പങ്കെടുക്കുന്ന ആളെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇ ടെൻഡറില്‍ പങ്കെടുക്കുന്നവരുടെ വിവരം ചോർന്നതായി ദേവസ്വം വകുപ്പ് തിരിച്ചറിഞ്ഞ്.

തന്നെ ഭീഷണിപ്പെടുത്തിയതായി ഇ ടെൻഡറില്‍ പങ്കെടുത്ത വ്യക്തി ദേവസ്വം ബോർഡ് പ്രസിഡന്‍റിന് പരാതി നല്‍കിയിട്ടുമുണ്ട്. 110 കടകളുടെ ടെൻഡർ വിവരങ്ങളാണ് സമാനമായി രീതിയില്‍ ചോർന്നത്. വിവരങ്ങള്‍ ചോർത്തിയതിന് പിന്നില്‍ ദേവസ്വം കമ്മീഷണറേറ്റിലെയും എക്സിക്യൂട്ടിവ് ഓഫിസിലേയും ഉദ്യോഗസ്ഥർ ആണെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നുണ്ട്. സംഭവത്തില്‍ വിജിലൻസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button