KeralaNews

ചക്രവാതച്ചുഴി, കള്ളക്കടല്‍ റെഡ് അലര്‍ട്ട്; ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. വടക്കുകിഴക്കന്‍ മധ്യപ്രദേശിനും സമീപ വടക്കന്‍ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമര്‍ദം തുടരുന്നു. ഇത് വടക്കുകിഴക്കന്‍ മധ്യപ്രദേശിലൂടെ തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂമര്‍ദമായി തുടരാന്‍ സാധ്യത. ഇത് ക്രമേണ ദുര്‍ബലമായി ശക്തി കൂടിയ ന്യൂനമര്‍ദ മേഖലയായി മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ തായ്ലന്‍ഡിനും സമീപ മ്യാന്‍മറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബര്‍ 28ന് വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളിലേക്ക് എത്താന്‍ സാധ്യത. തുടര്‍ന്നുള്ള 2 ദിവസങ്ങളില്‍, മ്യാന്‍മര്‍ ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്താന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ഈ മാസം 30 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത.

സെപ്റ്റംബര്‍ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button