News

സോണിയ ഗാന്ധിക്ക് നിയമക്കുരുക്ക്; വോട്ടർപട്ടിക കേസ് തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കി ഡൽഹി കോടതി, വീണ്ടും വാദം കേൾക്കും

പൗരത്വം ലഭിക്കുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് തിരിച്ചടി. സോണിയാ ഗാന്ധിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ഡൽഹി കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ മുൻ ഉത്തരവ് യുക്തിരഹിതവും നിയമവിരുദ്ധവുമാണെന്ന് ഡൽഹി ദ്വാരക ജില്ലാ കോടതി വ്യക്തമാക്കി.

ഈ വിഷയം വീണ്ടും പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ജുഡീഷ്യൽ മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് ഈ മാസം 29-ന് കോടതി വീണ്ടും പരിഗണിക്കും. പൗരത്വ നിയമങ്ങളും വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ചട്ടങ്ങളും ചൂണ്ടിക്കാണിച്ചാണ് സോണിയാ ഗാന്ധിക്കെതിരെയുള്ള ഹർജി കോടതിയുടെ പരിഗണനയിലുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button