News

മകന്റെ വിവാഹം, പിണക്കം മറന്ന് ഒരുമിച്ച് നിന്ന് ഗണേശ് കുമാറും മുൻ ഭാര്യ യാമിനി തങ്കച്ചിയും; ചിത്രങ്ങൾ വൈറൽ

നടനും മുൻ മന്ത്രിയുമായ കെബി ഗണേശ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട് സ്വദേശിനിയായ മനീഷയാണ് വധു. തിരുവനന്ചപുരത്ത് വച്ച് നടന്ന വിവാഹസൽക്കാരത്തിൽ ഒട്ടേറെ താരങ്ങളും പങ്കെടുത്തു. ഗണേശ് കുമാറിന്റെയും മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ. വിവാഹച്ചടങ്ങുകൾക്ക് എല്ലാം മുന്നിൽ നിന്ന് നയിച്ചത് ഗണേശ് കുമാറും യാമിനിയുമായിരുന്നു.

പിണക്കം മറന്ന് മകന്റെ വിവാഹത്തിന് വേണ്ടി ഓടിനടക്കുന്ന ഗണേശ് കുമാറിന്റെയും യാമിനിയുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യാമിനിക്കൊപ്പം ഗണേശ് കുമാർ നിൽക്കുന്ന കുടുംബ ചിത്രവും പുറത്തുവന്നിട്ടുണ്ട്. മകന്റെ സന്തോഷത്തിനായി പിണക്കം മറന്ന് ഒന്നിച്ചുനിന്ന മതാപിതാക്കൾ എന്നാണ് സോഷ്യൽ മീഡിയിൽ നിറയുന്ന കമന്റുകൾ.

തിരുവനന്തപുരത്ത് നടന്ന വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഷാജി കൈലാസ്, ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, മണിയൻപിള്ള രാജു, ഗോകുൽ സുരേഷ്, പ്രതിപക്ഷനേതാവ് പിണറായി വിജയൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പിസി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. 1994ൽ വിവാഹിതരായ ഗണേശ് കുമാറും യാമിനി തങ്കച്ചിയും 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2013 ഒക്ടോബറിലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. പഴയത് എല്ലാം മറന്ന് മകന്റെ വിവാഹത്തിന് ഒന്നിച്ച ഇരുവർക്കും ആശംസാ പ്രവാഹമാണ് എത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button