News

‘സഖാക്കളെ വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ?’; ‘ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്യണം’

കോട്ടയം: പാർട്ടി പ്രവർത്തകരെയും അനുഭാവികളെയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തോൽവിയെക്കുറിച്ച് പഠിക്കുമ്പോൾ നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ കേട്ടോ എന്നതുൾപ്പെടെ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്ത് കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെ‌ഡറേഷൻ 21-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പയ്യന്നൂർ, തളിപ്പറമ്പ്, അമ്പലപ്പുഴ, വൈക്കം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇടതുപക്ഷം തോൽക്കാൻ പാടില്ലായിരുന്നു. നമ്മുടെ ആളുകൾത്തന്നെ നമുക്ക് വോട്ട് ചെയ്തില്ല, വോട്ട് ചെയ്യാതെ ഇടതുപക്ഷത്തെ തോൽപ്പിച്ചത് തെറ്റാണെന്നും ആ തെറ്റ് പരിശോധിക്കപ്പെടണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.തോൽവി തോൽവിയാണ്. വീഴ്ചയുണ്ടായാൽ വീഴ്ചയാണെന്ന് പറയും. കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ച സംഭവിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചുകൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ ശരി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button