News

ഗവർണറുടെ ഉപദേശം; തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുകെ യാത്ര നീട്ടിയേക്കും

ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം മാറ്റിവെക്കാൻ ആലോചന. മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ തമിഴ്നാട് സന്ദ‍ർശനത്തോടനുബന്ധിച്ചാണ് വിജയ്‍ ലണ്ടൻ യാത്ര നീട്ടിവെച്ചേക്കുക. മലേഷ്യൻ പ്രധാനമന്ത്രി ചെന്നൈയിൽ എത്തിയാൽ വിജയ് സ്ഥലത്ത് ഉണ്ടാകണമെന്ന് ഗവർണർ നി‍ദേശിച്ചു. വിജയ്‍യോട് ഗവർണർ സംസാരിച്ചതായി ലോക്‌ഭവൻ വൃത്തങ്ങൾ അറിയിച്ചു.

ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് വരുന്ന മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ചെന്നൈയിലെത്തി വിജയ്‍യെ കാണാൻ താൽപര്യം അറിയിച്ചിരുന്നു. ഈ മാസം 11നാണ് മലേഷ്യൻ പ്രധാനമന്ത്രി ദില്ലിയിൽ എത്തുക. 13ന് ചെന്നൈയിൽ എത്താൻ ആണ് അൻവർ ഇബ്രാഹിമിന്റെ ആലോചന. മറ്റന്നാൾ ആണ് വിജയ് ലണ്ടനിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. ഇതിന് മുന്നോടിയായി കഴിഞ്ഞയാഴ്ച നയതന്ത്ര പാസ്പോർട്ട് കൈപ്പറ്റിയിരുന്നു.

തമിഴ്നാട്ടിലേക്ക് വ്യവസായ നിക്ഷേപങ്ങൾ ആക‍ർഷിക്കുക എന്ന ലക്ഷ്യത്തോടെ സെപ്റ്റംബ‍ർ 10നാണ് വിജയ് യുകെയിലേക്ക് പോകാൻ നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയായ ശേഷമുള്ള വിജയ്‍യുടെ ആദ്യ വിദേശ പര്യടനം കൂടിയാണിത്. സെപ്റ്റംബ‍ർ 16 വരെ യുകെയിൽ തുടർന്ന് ഒന്നിലധികം നിക്ഷേപക ചർച്ചകളിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button