News

പെൻഷൻ വിതരണം നാളെ മുതൽ; കൊച്ചി ആമന്തുരുത്തിൽ ഷിപ് ബ്ലോക്ക് നിർമ്മാണത്തിന് സ്ഥലം

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നാളെമുതൽ തുടങ്ങുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ മാസം 25-ാം തീയതിമുതൽ നൽകേണ്ട പെൻഷനാണ് നാളെമുതൽ നൽകിത്തുടങ്ങുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെൻഷൻ നൽകുന്നതിനായി 1105 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ പറഞ്ഞു. 59,0472 ഗുണഭോക്താക്കൾക്കായുള്ള സാമൂഹ്യസുരക്ഷാ പെൻഷനിൽ സംസ്ഥാനവിഹിതമായി 951.40 കോടി രൂപ അനുവദിച്ചെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

കൊച്ചി നഗരത്തിന് അടുത്തുള്ള ആമന്തുരുത്തിൽ കൊച്ചി ഷിപ്‌യാർഡിന് 18,17 ഏക്കർ സ്ഥലം ലീസിന് കൊടുക്കാൻ തീരുമാനമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഷിപ് ബ്ലോക്ക് നൽകുന്നതിനായാണ് സ്ഥലം ലീസിന് നൽകുന്നതെന്നും 5000 കോടി രൂപയുടെ ഇൻവെസ്റ്റ്‌മെന്റ് ഇവിടെ നടത്തുമെന്ന് കൊച്ചിൻ ഷിപ്യാർഡ് ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യക്ഷത്തിൽ 2000ത്തോളം തൊഴിൽ സാദ്ധ്യതകളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button