മാസപ്പടി കേസ്: ‘ഇപ്പോഴിതാ റെയ്ഡ് രാഷ്ട്രീയ പ്രേരിതം’, ജില്ലാ കമ്മിറ്റിയംഗം നിഖിലിന് പൂർണ പിന്തുണ നൽകുമെന്ന് സിപിഎം

കോഴിക്കോട്: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി നിഖിലിനെ പിന്തുണച്ച് പാർട്ടി. നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ റെയ്ഡ് ആണെന്നും ഇക്കാര്യത്തിൽ നിഖിലിന് പൂർണ പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് വ്യക്തമാക്കി.
ഇഡി പരിശോധന നടക്കുന്ന നിഖിലിന്റെ ഫ്ലാറ്റിലെത്തിയപ്പോഴാണ് മെഹബൂബ് ഇത്തരത്തിൽ പ്രതികരണം. ബിജെപി മാത്രമല്ല കോൺഗ്രസും ഇഡിയെ കൊണ്ടുനടക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം നിഖിലിനെതിരായ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും വ്യക്തമാക്കി.സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സൊലൈസ് കമ്പനി ഉടമയുമാണ് നിഖിൽ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്നാണ് നിഖിലിന്റെ വിവരങ്ങൾ ഇഡിക്ക് ലഭിച്ചത്. നിഖിലിന് പുറമേ മറ്റ് മൂന്ന് പേരുടെ വിവരങ്ങളും ഡയറിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇവർ മുൻ മന്ത്രിയും തന്റെ ഭർത്താവുമായ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെന്നാണ് വീണ ഇഡിയ്ക്ക് നൽകിയ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടക്കുന്നത്.




