News

‘ഈ നിലയിലെത്തിയത് കുടുംബത്തിലെ സ്ത്രീകൾ കാരണം’; നിയമസഭയിൽ മൂന്ന് ആവശ്യങ്ങളുമായി വിജയ്

ചെന്നൈ: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പിലാക്കിയ തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടത്തിയാൽ ബാധിക്കപ്പെടുമെന്ന് വിജയ് ചൂണ്ടിക്കാട്ടി.

ഇതുസംബന്ധിച്ച ബിൽ മൺസൂൺ സെഷന്റെ അവസാന ദിവസം കേന്ദ്രം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണിത്. മൂന്ന് ആവശ്യങ്ങളുമായാണ് വിജയ്‌യുടെ ടിവികെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകൾ സ്ഥിരമായി നിലനിർത്തുക, ഓരോ സംസ്ഥാനത്തിനും നിലവിൽ അനുവദിച്ചിരിക്കുന്ന സീറ്റുകൾ സ്ഥിരമാക്കുക, സംസ്ഥാന അസംബ്ലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് വിജയ് മുന്നോട്ട് വച്ചത്.

വനിതാ സംവരണ നിയമം കേന്ദ്രസർക്കാർ വേഗത്തിൽ നടപ്പിലാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ബിൽ നിയമസഭയിൽ പാസായിട്ടും നിയമം പ്രാബല്യത്തിൽ വരുത്തുന്നത് കേന്ദ്രം വൈകിപ്പിക്കുകയാണെന്ന് വിജയ് കുറ്റപ്പെടുത്തി. ‘വിജയ് നേരത്തെ എന്തായിരുന്നുവെന്നതിനും ഇപ്പോൾ എന്തായി തീർന്നു എന്നതിനും കാരണം എന്റെ കുടുംബത്തിലെ സ്ത്രീകളാണ്.

സമൂഹം സ്ത്രീകളോട് നന്നായി പെരുമാറുമ്പോഴാണ് രാജ്യത്തിന് നല്ല പേര് ലഭിക്കുന്നത്. അതിന് രാഷ്ട്രീയത്തിലും സ്ത്രീകൾക്ക് സംവരണം ആവശ്യമാണ്. നിയമം നടപ്പിലാക്കാൻ വൈകുന്നത് സ്ത്രീകളുടെ രാഷ്ട്രീയപരമായുള്ള അവകാശങ്ങൾ നിഷേധിക്കലാണ്. തമിഴ്‌നാട്ടിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതലുള്ളത്’- വിജയ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button