News
‘രാജേഷിന്റെ കുടുംബത്തെ ചേർത്തുപിടിക്കണം’; വീട്ടിലെത്തി ആശ്വസിപ്പിച്ച് പിണറായി വിജയൻ

ചെറുപുഴയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ രാജേഷിന്റെ വീട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കണമെന്നും മുൻകാലങ്ങളിലേക്കാൾ കൂടുതൽ സഹായം നൽകണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. രാജേഷിന്റെ മക്കളെ ചേർത്തണച്ച് ആശ്വസിപ്പിച്ച അദ്ദേഹം കുടുംബത്തിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
രാജേഷിന്റെ ഭാര്യയ്ക്ക് അടിയന്തരമായി ജോലി നൽകണമെന്നും, വീടുപണി പൂർത്തിയാക്കാനും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സർക്കാർ ധനസഹായം വേണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് സഹായം നൽകിയാലും വിലപ്പെട്ട ആ ജീവന് പകരമാകില്ലെന്നും, ഈ വിഷയത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




