News

ശബരിമല നെയ്യ് വിവാദം: ക്രമക്കേട് കഴിഞ്ഞ സീസണിൽ, സമഗ്ര അന്വേഷണം നടത്തുമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേട് കഴിഞ്ഞ സീസണിലാണ് നടന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. അത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചിരുന്നുവെന്നും, അന്നത്തെ ആ തീരുമാനം ഇപ്പോൾ എത്രത്തോളം ഗുണകരമായെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ദേവസ്വം ബോർഡിന്റെ കീഴിൽ ഫുഡ് സേഫ്റ്റിയുടെ ലാബ് പ്രവർത്തിക്കുന്നുണ്ടെന്നും അവിടെ നെയ്യുടെ സാമ്പിളുകൾ കൃത്യമായി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ചാകും ഉപയോഗിക്കുകയെന്നും, അതിനാൽ തന്നെ ഇനി അധികമായി നെയ്യ് പുറത്തുനിന്ന് വാങ്ങേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികൾ ഉയരുന്നതുവരെ മിൽമയുടെ നെയ്യുടെ ഗുണനിലവാരത്തിൽ യാതൊരു സംശയവുമുണ്ടായിരുന്നില്ല. ഈ സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കുമെന്നും കെ. ജയകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button