News

പ്രവാസി പ്രശ്നങ്ങളിൽ സർക്കാർ ഇടപെടണം; മുഖ്യമന്ത്രിയെ സമീപിച്ച് കുവൈറ്റ് കെ.എം.സി.സി

തിരുവനന്തപുരം: കുവൈറ്റ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിക്ക് പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം സമർപ്പിച്ചു.

നോർക്കയും നോർക്ക റൂട്ട്സും മുഖേന ലഭ്യമാകുന്ന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ വിപുലീകരിക്കുക, പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പുനരധിവാസം, തൊഴിൽ, പെൻഷൻ, ക്ഷേമപദ്ധതികൾ എന്നിവ ശക്തിപ്പെടുത്തുക, അടിയന്തര ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിലെത്തുന്ന പ്രവാസികൾക്ക് സർക്കാർ ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും പ്രത്യേക പരിഗണന നൽകുക, ലീവിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സമയബന്ധിതമായ സർക്കാർ സേവനങ്ങൾ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.

കൂടാതെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും പ്രത്യേകിച്ച് കുവൈറ്റിലേക്കുമുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വർധിപ്പിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമായി കേരള സർക്കാർ കേന്ദ്ര സർക്കാരുമായും ബന്ധപ്പെട്ട വ്യോമയാന മന്ത്രാലയവുമായും അടിയന്തരമായി ഇടപെടണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു.

കുവൈറ്റ് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ നവാസ് മുസ്ലിയാർ, അൽ അമീൻ ബദറുദ്ദീൻ, അൻസാരി സാഹിബ്, കൗൺസിലർ സുൽഫിക്കർ വള്ളക്കടവ്, ആറ്റിങ്ങൽ സിറാജ്, കടയ്ക്കൽ മുഹമ്മദ് ഷൈൻ എന്നിവർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button