News

‘യുവാക്കളുടെ ഭാവിയെ തകർത്തത് മോദി’പാർലമെന്റിന് മുന്നിൽ എംപിമാരുടെ ഉന്തും തള്ളും

ദില്ലി: പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുവാക്കളുടെ ഭാവിയെ തകർത്തത് മോദിയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്നും വിദ്യാർത്ഥികളോട് ക്ഷമ ചോദിക്കണമെന്നും അവരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഈ ആവശ്യങ്ങൾ വ്യക്തമെന്നും രാഹുൽ പറഞ്ഞു. 

പാർലമെൻറ് കവാടത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ മുദ്രാവാക്യം വിളിച്ചു. പ്രധാന്റെ രാജി ഇല്ലാതെ ചർച്ച വേണ്ടെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഫാസ്റ്റ് ട്രാക്ക് കോടതി ഇപ്പോഴാണോ ആലോചിക്കുന്നതെന്ന് കെ.സി ചോദിച്ചു. സോണിയ ഗാന്ധിയും പങ്കെടുത്തു. എംപിമാർക്കിടയിൽ ഉന്തും തള്ളുമുണ്ടായി. സുരക്ഷ ഉദ്യോഗസ്ഥർ ഇടയിൽ നിന്ന് സംഘർഷം ഒഴിവാക്കി.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യപ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. പരീക്ഷ പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട ആളുകൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നതായിട്ടാണ് മോദിയുടെ സോഷ്യൽ മീഡിയ പ്രതികരണം. യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറയുന്നു. സമരം തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് മോദി പ്രതികരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button