
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി അധിക ബാച്ച് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 120 അധിക ബാച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 117 സ്കൂളുകളിലാണ് സീറ്റ് അനുവദിച്ചത്.
പാലക്കാട് -30, മലപ്പുറം -60, കോഴിക്കോട് -20, കാസര്‍കോട് -10 എന്നിങ്ങനെയാണ് താല്‍ക്കാലിക അധിക ബാച്ചുകള്‍. ഒരു ബാച്ചില്‍ 60 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. ഇതുപ്രകാരം ഈ ജില്ലകളില്‍ അധികമായി 7,200 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.




